സ്ഥാപന‍ മെധാവി, സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്‍ എന്നീ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരാളുടെ അനുഭവങ്ങളും ധര്‍മ്മ സങ്കടങ്ങളും എഴുതിവയ്ക്കാനൊരിടം.

Tuesday, February 9, 2010

വിദ്യാഭ്യാസ നിലവാരമുയർത്താൻ എ ഐ സി ടി ഇ യും മൈക്രോസോഫ്റ്റും

സാങ്കേതിക വിദ്യാലയങ്ങളുടെ നിലവാരം ഉയർത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണു എ ഐ സി ടി ഇ. അതിന്റെ ഭാഗമായി എല്ലാ സാങ്കേതിക സ്ഥാപനങ്ങളും അവരുടെ എല്ല്ലാ വിവരങ്ങളും എ ഐ സി ടി ഇ. വെബ് സൈറ്റിൽ ഇടണമെന്ന പരസ്യം എല്ലാ ദേശീയ പത്രങ്ങളിലും ഇട്ടുകൊണ്ടിരിക്കുന്നു. അത്തരം ഒരു പരസ്യം ഹിന്ദു പത്രത്തിൽ വന്നത് മുകളിൽ കൊടുത്തിരിക്കുന്നു. എ ഐ സി ടി ഇ. വെബ് സൈറ്റിൽ കോളെജുകളെ സംബന്ധിച്ച വിവരങ്ങൾ അപ് ഡേറ്റ് ചെയ്യാൻ മൈക്രോ സോഫ്റ്റ് ഓപ്പെററ്റിങ് സിസ്റ്റം തന്നെ വേണം. ബ്രൌസർ ഇന്റെർ നെറ്റ് എക്സ്പ്ലോറർ തന്നെ. മറ്റ് ഒ എസ്, അല്ലെങ്കിൽ ബ്രൌസർ ഉപയോഗിച്ചാൽ പറ്റില്ലത്രെ.
നിലവാരം ഉയർത്താൻ മൈക്രോ സോഫ്റ്റ് തന്നെ വേണം!

2 comments:

Princi said...

ഈ മാസം 20നു മുൻപ് വെബ് പോർടലുകളിൽ ഓരോ കോളേജ്ജിനെപറ്റിയുള്ള വിവിരങ്ങൾ അപ് ഡേറ്റ് ചെയ്യണമെന്ന അന്ത്യ ശാസനം എങ്ങനെ നിറ്വേറ്റുമെന് വിഷമിച്ചിരിക്കുകയാണു കോളേജുകാർ. ഫ്രീ സോഫ്റ്റ്വെയർ ഇഷ്ടപ്പെടുന്നവർ പ്രതികരിക്കുക.

ഗ്രീഷ്മയുടെ ലോകം said...

ഓരോ വർഷവും ഒരു കോളേജ്ജിൽ നിന്ന് ഏകദേശം 10 കിലൊവിലധികം തൂക്കം വരുന്നത്ര ഡോക്മെന്റുകളാണ്, അംഗീകാരം പുതുക്കാനുള്ള അപേക്ഷയോടൊപ്പം എ ഐ സി ടി ക്ക് അയച്ച് കൊടുക്കേണ്ടത്. അതും ഒരോ രേഖയുടെയും രണ്ട് കോപ്പികളും, സി ഡിയും ഉൾപ്പെടെ. എന്നാൽ ഇതിലേതെങ്കിലും രേഖകൾ അവർക്കാവശ്യം വന്നാൽ അയച്ച് കൊടുത്തത് തെരയാതെ വീണ്ടും അയക്കാൻ ആവശ്യപ്പെടും. ഏകദേശം 2000 എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും കിട്ടുന്ന ടൺ കണക്കിനു രേഖകൾ എന്ത് ചെയ്യുന്നെന്ന് ഒരു പിടിയുമില്ല.
ഈ സംഗതികൾ എല്ലാം ഓൺ ലൈനിൽ ചെയ്യാമെന്ന് കരുതി സന്തോഷിച്ചിരിക്കുകയായിരുന്നു, ഞങ്ങൾ. അപ്പോഴാണു മനസ്സിലാവുന്നത്, ഈ സംഗതികൽ എല്ലാം അപ് ലോഡ് ചെയ്യാൻ വിൻഡോസും, ഇന്റർനെറ്റ് എക്സ്പ്ലോററും മറ്റുമൊക്കെ വെണമെന്ന്. പാവപ്പെട്ട എന്റെ കോളേജിലെ കമ്പ്യുട്ടറുകളിലെല്ലാം ലിനക്സ് ആയതിനാൽ, ചെയ്യാൻ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല.
ഇത് ബ്ലോഗിൽ ഇട്ടതിനു നന്ദി. ലിനക്സ് ആരാധകർക്ക് എന്തു പറയാനുണ്ടെന്ന് അറിയാൻ താല്പര്യമുണ്ട്.

Followers

About Me

സ്ഥാപന മേധാവിയും, സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനുമായ ഒരാള്‍