സ്ഥാപന‍ മെധാവി, സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്‍ എന്നീ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരാളുടെ അനുഭവങ്ങളും ധര്‍മ്മ സങ്കടങ്ങളും എഴുതിവയ്ക്കാനൊരിടം.

Sunday, January 31, 2010

മറ്റൊരു പയ്യന്നൂർ സമ്മേളനം

കഴിഞ്ഞ മാസം സ്റ്റാഫ് മീറ്റിങ്ങിൽ വച്ച് ഈയിടെ നടന്ന കോളേജ് വാർഷിക കലാ സാംസ്കാരിക മത്സരങ്ങളിൽ അദ്യാപകരുടെ സാന്നിദ്ധ്യം കുറവായിരുന്ന കാര്യം പരമാർശിക്കവേ, ഫാക്കൽറ്റി അംഗങ്ങളിൽ പലർക്കും ആത്മാർഥത ഇല്ല എന്ന് ഞാൻ പറഞ്ഞുപോയി. ആ പ്രാസ്താവന കേട്ട സ്റ്റാഫംഗങ്ങൾ മിക്കവരും എന്റെ നേരെ തിരിഞ്ഞു. ആ പരാമർശം തെറ്റാണെന്നും അത് പിൻ വലിക്കണമെന്നും, അവർ ഒന്നടങ്കം ആവശ്യപ്പെട്ടു. ഞാൻ എന്റെ വാദം ന്യായീകരിക്കാനായി കഴിഞ്ഞ ആഴ്ച്ച പുറത്തു വന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷാ ഫലം ആരെങ്കിലും അവലോകനം ചെയ്തിരുന്നോ എന്നും, ഓരോരുത്തരും കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ എത്രെ പേർ തോറ്റു എന്നും, ശരാ‍ശരി മാർക്ക് എത്രയാണെന്നും ചോദിച്ചു. അരിയെത്ര എന്നാൽ പയറഞ്ഞാഴി എന്ന ഉത്തരമല്ല വേണ്ടതെന്ന യൂണിയൽ നേതാവിന്റെ കടുത്ത വിമർശനം കൂടി ആയപ്പോൾ എനിക്കെന്നെ ത്തന്നെ തിരുത്തേണ്ടി വന്നു: ഞാൻ പാറഞ്ഞു:
“ഫാക്കൽറ്റി അംഗങ്ങളിൽ പലർക്കും ആത്മാർഥത ഇല്ല എന്ന എന്റെ വാചകങ്ങൾ ഞാൻ തിരുത്തുന്നു; നമ്മുടെ അദ്യാപകരിൽ പലരും വളരെ ആത്മാർഥത ഉള്ളവരും വിദ്യാർഥികളോടും കോളേജിനോടും പ്രതി ബദ്ധത ഉള്ളവരും ആണ്. “

3 comments:

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം said...

“ഫാക്കൽറ്റി അംഗങ്ങളിൽ പലർക്കും ആത്മാർഥത ഇല്ല എന്ന എന്റെ വാചകങ്ങൾ ഞാൻ തിരുത്തുന്നു; നമ്മുടെ അദ്യാപകരിൽ പലരും വളരെ ആത്മാർഥത ഉള്ളവരും വിദ്യാർഥികളോടും കോളേജിനോടും പ്രതി ബദ്ധത ഉള്ളവരും ആണ്. “

ഹഹ അതു നന്നായി.....

കിടിലന്‍ തിരുത്ത് ... ആത്മാർഥത ഇല്ലാത്തര്‍ അപ്പോഴും അങ്ങനെ തന്നെ....

Nidhin Jose said...

sir, plese visit.....
എന്റെ സ്കൂള് ബ്ലോഗ്
www.ghsmanjoor.blogspot.com ( മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം)

എന്റെ ബ്ലോഗ്
www.schooldinangal.blogspot.com (my school day experiences as a teacher)

Princi said...

പ്രിയ മാത്തൂര്‍ സര്‍ക്കാര്‍ വിദ്യാലയം, നിധിന്‍ ജോസ്,
എന്റെ ആദ്യ പോസ്റ്റ് വായിച്ചതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും നന്ദി. വീണ്ടൂം സന്ദര്‍ശിക്കുമല്ലോ.
നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നുണ്ട്.
സസ്നേഹം
പ്രിന്‍സി

Followers

About Me

സ്ഥാപന മേധാവിയും, സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനുമായ ഒരാള്‍