
കോളേജില്‍ ഒരു റാഗിംഗ് നടന്നു എന്നു ഒരു റിപ്പോര്‍ട്ട് കിട്ടി എന്നും പ്രിന്‍സിപ്പാള്‍ തുടര്‍ നടപടി എന്ന നിലയ്ക്ക് അന്വേഷണവിധേയമായി കാരണക്കാരനായ സീനിയര്‍ വിദ്യാര്‍ഥിയെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു എന്നും കരുതുക. സുപ്രീം കോര്‍ട്ട് നിര്‍ദ്ദേശം അനുസരിച്ചുള്ള തുടര്‍ നടപടികള്‍ക്കായി സ്ഥാപന മേധാവി ഒരുങ്ങുന്നതിനിടയില്‍ ടി വിദ്യാര്‍ഥി, ഒരു പാര്‍ട്ടി നേതാവിനെ (പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ അയിക്കോട്ടെ- ഭാവനയ്ക്കൊരു കുറവും വരരുതല്ലോ) ക്കൊണ്ട് പ്രിന്‍സിപ്പാളിനോട് നടപടികള്‍ പിന്‍ വലിക്കാന്‍ ആവശ്യപ്പെടുന്നു എന്നു കരുതുക. റാഗിങ്ങിന്റെ നിയമ വശങ്ങള്‍ അറിയാവുന്ന പ്രിന്‍സിപ്പാള്‍, അല്പം ധൈര്യം കാണിച്ച് മുന്നോട്ട് പോവുന്നു എന്നും, അതില്‍ പ്രകോപിതനായ നേതാവ് പ്രിന്‍സിപ്പാളിനെ നേരില്‍ കണ്ട് ( ഭാവന, ഭാവന) ഭീഷണി പ്പെടുത്തി സസ്പെന്‍ഷന്‍ പിന്‍ വലിക്കാന്‍ ആവശ്യപ്പെട്ടു എന്നും കരുതുക. സസ്പെന്‍ഷന്‍ പിന്‍ വലിക്കാതെ തന്നെ ഈ മുറിവിട്ട് പോവാന്‍ അനുവദിക്കില്ല എന്ന ഭീഷണിയുടെ ഭീതിയില്‍ ഓഫീസില്‍ ഭയന്നിരിക്കുന്ന പ്രിന്‍സിപ്പാളിനെ ഭാവനയില്‍ കണ്ട് വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.
എല്ലാവര്‍ക്കും തിരുവോണാശംസകള്‍
5 comments:
പ്രിന്‍സിപ്പാള്‍ എന്താണു ചെയ്യേണ്ടത്?
താങ്കളുടെ പോസ്റ്റിനാധാരമായ വാര്‍ത്തയ്ക്ക് എന്തൊക്കെയൊ കുഴപ്പങ്ങള്‍ ഉണ്ട് എന്നു തോന്നുന്നു. ഏത് കൊളേജില്‍ എന്നും, ഏത് നേതാവ് എന്നും വാര്‍ത്തയില്‍ കൃത്യമായി പറയുന്നില്ലല്ലോ.
പിന്നെ താങ്കളുടെ ഭാവന: ജില്ലാ സെക്രട്ടറി ഇക്കാര്യത്തില്‍ ഇടപെട്ടു എങ്കില്‍, അദ്ദേഹം പക്ഷം പിടിച്ച കുട്ടിയുടെ ഭാഗത്ത് എന്തങ്കിലും ന്യായം കാണാന്‍ സാധ്യത ഉണ്ട് എന്നു ധരിക്കാമല്ലോ. ഏല്ലാ രാഷ്ട്രീയക്കാരും മോശക്കാരനാവാന്‍ സധ്യത ഇല്ല.
ഇനി അഥവാ താങ്കള്‍ എഴുതിയതു പോലെയാണ് സംഭവമെങ്കില്‍, സൂക്ഷിക്കണം, സെക്രട്ടറിക്കനുകൂലമല്ല തീരുമാനമെങ്കില്‍, ശരീര രക്ഷയെക്കരുതി മുന്‍ കരുതലുകളെടുക്കുക.
സ്നേഹപൂര്‍വ്വം ആശംസകള്‍ !
നേതാവ് പ്രകോപിതനാകുന്നുവെങ്കില്‍ അതിന് കാരണം സംഭവത്തിന്റെ ഒരു വശം മാത്രം കേട്ടതാകണം. അഥവാ ഇവിടെ പ്രതിയുടെ ഭാഗം മാത്രം കേട്ടിരിക്കണം. മറുവശം പ്രിന്‍സിപ്പാള്‍ ചൂണ്ടിക്കാണിക്കുന്നതോടെ നേതാവ് ശാന്തനാകണം. നേതാവിന്റെ മിനിമം യോഗ്യത അതാണ്. എന്നിട്ടും അയാള്‍ പ്രിസിപ്പാളെ ഭീഷണിപ്പെടുത്തുവെങ്കില്‍ പിന്നെ അയാള്‍ നേതാവെന്ന് പരിഗണന അര്‍ഹിക്കുന്നില്ല. ഒരു ഗുണ്ടയെ പോലെ കണക്കാക്കി അയാള്‍ക്കെതിരെയും നടപടി സ്വീകരിക്കണം.
ഇങ്ങനെയും ഒന്ന് ഭാവനയില്‍ കണ്ടു നോക്കൂ.:)
ശ്രീ കെ പി സുകുമാരന്‍ മാഷ്,
സന്ദര്‍ശനത്തിനു നന്ദി.
ശ്രീ CK Latheef,
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.പ്രിസിപ്പാള്‍ക്ക് പുറത്തുള്ള ഒരാള്‍ക്കെതിരെ നടപടി എടുക്കാന്‍ സാദ്ധ്യമല്ലല്ലോ.
വീണ്ടും സന്ദര്‍ശിക്കുമല്ലോ.
Post a Comment