
കോളേജില്‍ ഒരു റാഗിംഗ് നടന്നു എന്നു ഒരു റിപ്പോര്‍ട്ട് കിട്ടി എന്നും പ്രിന്‍സിപ്പാള്‍ തുടര്‍ നടപടി എന്ന നിലയ്ക്ക് അന്വേഷണവിധേയമായി കാരണക്കാരനായ സീനിയര്‍ വിദ്യാര്‍ഥിയെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു എന്നും കരുതുക. സുപ്രീം കോര്‍ട്ട് നിര്‍ദ്ദേശം അനുസരിച്ചുള്ള തുടര്‍ നടപടികള്‍ക്കായി സ്ഥാപന മേധാവി ഒരുങ്ങുന്നതിനിടയില്‍ ടി വിദ്യാര്‍ഥി, ഒരു പാര്‍ട്ടി നേതാവിനെ (പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ അയിക്കോട്ടെ- ഭാവനയ്ക്കൊരു കുറവും വരരുതല്ലോ) ക്കൊണ്ട് പ്രിന്സിപ്പാളിനോട് നടപടികള്‍ പിന് വലിക്കാന്‍ ആവശ്യപ്പെടുന്നു എന്നു കരുതുക. റാഗിങ്ങിന്റെ നിയമ വശങ്ങള് അറിയാവുന്ന പ്രിന്‍സിപ്പാള്‍, അല്പം ധൈര്യം കാണിച്ച് മുന്നോട്ട് പോവുന്നു എന്നും, അതില്‍ പ്രകോപിതനായ നേതാവ് പ്രിന്‍സിപ്പാളിനെ നേരില്‍ കണ്ട് ( ഭാവന, ഭാവന) ഭീഷണി പ്പെടുത്തി സസ്പെന്ഷന് പിന് വലിക്കാന്‍ ആവശ്യപ്പെട്ടു എന്നും കരുതുക. സസ്പെന്ഷന് പിന് വലിക്കാതെ തന്നെ ഈ മുറിവിട്ട് പോവാന്‍ അനുവദിക്കില്ല എന്ന ഭീഷണിയുടെ ഭീതിയില്‍ ഓഫീസില്‍ ഭയന്നിരിക്കുന്ന പ്രിന്‍സിപ്പാളിനെ ഭാവനയില്‍ കണ്ട് വേണ്ട ഉപദേശങ്ങള്‍ നല്കാന് വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.
എല്ലാവര്ക്കും തിരുവോണാശംസകള്‍